Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 4:2,4,6-8

OMCV Versão Contemporânea Aberta em Malaiala

2 അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും?

എത്രനാൾ നിങ്ങൾ വ്യാമോഹത്തെ പ്രണയിച്ച് കാപട്യത്തെ4:2 അഥവാ, ഭൂതങ്ങൾ അഥവാ, വ്യാജദേവന്മാർ പിൻതുടരും? സേലാ.

4 നടുങ്ങുവിൻ4:4 അഥവാ, നിന്റെ കോപത്തിൽ പാപം ചെയ്യാതിരിപ്പിൻ;

നിങ്ങൾ കിടക്കയിൽവെച്ച് ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ട്

മൗനമായിരിക്കുക. സേലാ.

6 "നമുക്കു നന്മചെയ്യുന്നത് ആരാണ്?" എന്നു പലരും ചോദിക്കുന്നു.

യഹോവേ, അവിടത്തെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.

7 ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികം

ആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു.

8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും,

എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത്

യഹോവേ, അവിടന്നുതന്നെയാണല്ലോ.

സംഗീതസംവിധായകന്. വേണുനാദത്തോടെ.4:8 സങ്കീ. 3:8-ലെ കുറിപ്പ് കാണുക.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    2 പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി

    മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.

    4 4:4 എഫെസ്യർ 4:26 നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിൻ;

    നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ. സേലാ.

    6 നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു;

    യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ.

    7 ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും

    അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.

    8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;

    നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നതു.

  2. IRVMAL Indian Revised Version (IRV) - Malayalam

    2 മനുഷ്യരേ, നിങ്ങൾ എത്രത്തോളം എന്‍റെ മാനത്തെ നിന്ദിച്ച്,

    മായയെ ഇച്ഛിച്ച് വ്യാജത്തെ അന്വേഷിക്കും? സേലാ.

    4 കോപിച്ചാൽ പാപം ചെയ്യാതിരിക്കുവിൻ;

    നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ച് സ്വസ്ഥമായിരിക്കുവിൻ. സേലാ.

    6 "നമുക്ക് ആര്‍ നന്മയായത് കാണിച്ചുതരും?" എന്നു പലരും പറയുന്നു;

    യഹോവേ, അങ്ങേയുടെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ.

    7 ധാന്യാ‍ഭിവൃദ്ധി ഉണ്ടായപ്പോൾ അവർക്കുണ്ടായതിലും

    അധികം സന്തോഷം അവിടുന്ന് എന്‍റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.

    8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും;

    അവിടുന്നല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.