2 യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു
അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ.
3 1:3 യിരെമ്യാവു 17:8 അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും
തക്കകാലത്തു ഫലം കായ്ക്കുന്നതും
ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും;
അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.