Publicidade

Salmos 24

ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ഭൂമിയും അതിന്റെ പൂർണ്ണതയും

ഭൂതലവും അതിന്റെ നിവാസികളും യഹോവെക്കുള്ളതാകുന്നു.

2 സമുദ്രങ്ങളുടെ മേൽ അവൻ അതിനെ സ്ഥാപിച്ചു;

നദികളുടെമേൽ അവൻ അതിനെ ഉറപ്പിച്ചു.

3 യഹോവയുടെ പർവ്വതത്തിൽ ആർ കയറും?

അവന്റെ വിശുദ്ധസ്ഥലത്തു ആർ നില്ക്കും?

4 വെടിപ്പുള്ള കയ്യും നിർമ്മലഹൃദയവും ഉള്ളവൻ.

വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവൻ.

5 അവൻ യഹോവയോടു അനുഗ്രഹവും

തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.

6 ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ;

യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവർ ഇവർ തന്നേ. സേലാ.

7 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;

പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;

മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.

8 മഹത്വത്തിന്റെ രാജാവു ആർ?

ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.

9 വാതിലുകളേ, നിങ്ങളുടെ തലകളെ ഉയർത്തുവിൻ;

പണ്ടേയുള്ള കതകുകളേ, ഉയർന്നിരിപ്പിൻ;

മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.

10 മഹത്വത്തിന്റെ രാജാവു ആർ?

സൈന്യങ്ങളുടെ യഹോവ തന്നേ;

അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-