Publicidade

Salmos 100

ഒരു സ്തോത്രസങ്കീർത്തനം.

1 സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ.

2 സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ;

സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.

3 യഹോവ തന്നേ ദൈവം എന്നറിവിൻ;

അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു;

അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.

4 അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ;

അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.

5 യഹോവ നല്ലവനല്ലോ,

അവന്റെ ദയ എന്നേക്കുമുള്ളതു;

അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-