Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 133

ദാവീദിന്റെ ഒരു ആരോഹണഗീതം.

1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു

എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

2 അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു,

അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി

അവന്റെ തലയിലെ വിശേഷതൈലം പോലെയും

3 സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;

അവിടെയല്ലോ യഹോവ അനുഗ്രഹവും

ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.