Publicidade

Salmos 61

സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീർത്തനം.

1 ദൈവമേ, എന്റെ നിലവിളി കേൾക്കേണമേ;

എന്റെ പ്രാർത്ഥന ശ്രദ്ധിക്കേണമേ.

2 എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ

ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും;

എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.

3 നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ

ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.

4 ഞാൻ നിന്റെ കൂടാരത്തിൽ എന്നേക്കും വസിക്കും;

നിന്റെ ചിറകിൻ മറവിൽ ഞാൻ ശരണം പ്രാപിക്കും. സേലാ.

5 ദൈവമേ, നീ എന്റെ നേർച്ചകളെ കേട്ടു,

നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.

6 നീ രാജാവിന്റെ ആയുസ്സിനെ ദീർഘമാക്കും;

അവന്റെ സംവത്സരങ്ങൾ തലമുറതലമുറയോളം ഇരിക്കും.

7 അവൻ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും;

അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,

8 അങ്ങനെ ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും

എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-