Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 132

ആരോഹണഗീതം.

1 യഹോവേ, ദാവീദിനെയും

അവന്റെ സകലകഷ്ടതയെയും ഓർക്കേണമേ.

2 അവൻ യഹോവയോടു സത്യം ചെയ്തു

യാക്കോബിന്റെ വല്ലഭന്നു നേർന്നതു എന്തെന്നാൽ:

3 ഞാൻ യഹോവെക്കു ഒരു സ്ഥലം,

യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ

4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല;

എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.

5 ഞാൻ എന്റെ കണ്ണിന്നു ഉറക്കവും

എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല.

6 132:6 2. ദിനവൃത്താന്തം 6:41,42 നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു

വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.

7 നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു

അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക.

8 യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി

നിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.

9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും

നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.

10 നിന്റെ ദാസനായ ദാവീദിൻനിമിത്തം

നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.

11 132:11 2. ശമൂവേൽ 7:12-16; 1. ദിനവൃത്താന്തം 17:11-14; സങ്കീർത്തനങ്ങൾ 89:3,4; അപ്പൊ. പ്രവൃത്തികൾ 2:30 ഞാൻ നിന്റെ ഉദരഫലത്തെ

നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും

12 നിന്റെ മക്കൾ എന്റെ നിയമത്തെയും

ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ

അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും

യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.

13 യഹോവ സീയോനെ തിരഞ്ഞെടുക്കയും

അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.

14 അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു;

ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;

15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;

അതിലെ ദരിദ്രന്മാർക്കു അപ്പംകൊണ്ടു തൃപ്തി വരുത്തും.

16 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും;

അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.

17 132:17 1. രാജാക്കന്മാർ 11:36 അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും;

എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.

18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;

അവന്റെ തലയിലോ കിരീടം ശോഭിക്കും.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.