Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 114

1 114:1 പുറപ്പാടു 12:51 യിസ്രായേൽ മിസ്രയീമിൽനിന്നും

യാക്കോബിൻഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ

2 യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും

യിസ്രായേൽ അവന്റെ ആധിപത്യവുമായി തീർന്നു.

3 114:3 a: പുറപ്പാടു 14:21; b: യോശുവ 3:16 സമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി.

4 പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും

കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി.

5 സമുദ്രമേ, നീ ഓടുന്നതെന്തു?

യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്തു?

6 പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും

കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.

7 ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ,

യാക്കോബിൻ ദൈവത്തിന്റെ സന്നിധിയിൽ വിറെക്ക.

8 114:8 പുറപ്പാടു 17:1-7; സംഖ്യാപുസ്തകം 20:2-13 അവൻ പാറയെ ജലതടാകവും

തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.