Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 123

ആരോഹണഗീതം.

1 സ്വർഗ്ഗത്തിൽ വസിക്കുന്നവനായുള്ളോവേ,

നിങ്കലേക്കു ഞാൻ എന്റെ കണ്ണു ഉയർത്തുന്നു.

2 ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും

ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ

ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു,

അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.

3 യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ;

ഞങ്ങൾ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.

4 സുഖിയന്മാരുടെ പരിഹാസവും

അഹങ്കാരികളുടെ നിന്ദയും സഹിച്ചു

ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.