Publicidade

Salmos 136

1 യഹോവെക്കു സ്തോത്രം ചെയ്‌വിൻ;

അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

2 ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;

അവന്റെ ദയ എന്നേക്കുമുള്ളതു.

3 കർത്താധികർത്താവിന്നു സ്തോത്രം ചെയ്‌വിൻ;

അവന്റെ ദയ എന്നേക്കുമുള്ളതു.

4 ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

5 ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

6 ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

7 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

8 പകൽ വാഴുവാൻ സൂര്യനെയും -

അവന്റെ ദയ എന്നേക്കുമുള്ളതു.

9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

10 മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

11 അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ-

അവന്റെ ദയ എന്നേക്കുമുള്ളതു.

13 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

14 അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

16 തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

17 മഹാരാജാക്കന്മാരെ സംഹരിച്ചവന്നു ‒ അവന്റെ ദയ എന്നേക്കുമുള്ളതു.

18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

19 അമോര്യരുടെ രാജാവായ സീഹോനെയും -

അവന്റെ ദയ എന്നേക്കുമുള്ളതു.

20 ബാശാൻ രാജാവായ ഓഗിനെയും -

അവന്റെ ദയ എന്നേക്കുമുള്ളതു.

21 അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -

അവന്റെ ദയ എന്നേക്കുമുള്ളതു.

22 തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -

അവന്റെ ദയ എന്നേക്കുമുള്ളതു.

23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

24 നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

25 സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

26 സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;

അവന്റെ ദയ എന്നേക്കുമുള്ളതു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-