Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 112

1 യഹോവയെ സ്തുതിപ്പിൻ;

യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളിൽ

ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യൻ ഭാഗ്യവാൻ.

2 അവന്റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും;

നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.

3 ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടിൽ ഉണ്ടാകും;

അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു.

4 നേരുള്ളവർക്കു ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു;

അവൻ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.

5 കൃപതോന്നി വായ്പകൊടുക്കുന്നവൻ ശുഭമായിരിക്കും;

വ്യവഹാരത്തിൽ അവൻ തന്റെ കാര്യം നേടും.

6 അവൻ ഒരു നാളും കുലുങ്ങിപ്പോകയില്ല;

നീതിമാൻ എന്നേക്കും ഓർമ്മയിൽ ഇരിക്കും.

7 ദുർവ്വർത്തമാനംനിമിത്തം അവൻ ഭയപ്പെടുകയില്ല;

അവന്റെ ഹൃദയം യഹോവയിൽ ആശ്രയിച്ചു ഉറെച്ചിരിക്കും.

8 അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു;

അവൻ ശത്രുക്കളിൽ തന്റെ ആഗ്രഹം നിവർത്തിച്ചുകാണും.

9 112:9 2. കൊരിന്ത്യർ 9:9 അവൻ വാരി വിതറി ദരിദ്രന്മാർക്കു കൊടുക്കുന്നു;

അവന്റെ നീതി എന്നേക്കും നിലനില്ക്കുന്നു;

അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയർന്നിരിക്കും.

10 ദുഷ്ടൻ അതു കണ്ടു വ്യസനിക്കും;

അവൻ പല്ലുകടിച്ചു ഉരുകിപ്പോകും;

ദുഷ്ടന്റെ ആശ നശിച്ചുപോകും.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.