Publicidade

Salmos 142

ദാവീദിന്റെ ഒരു ധ്യാനം; അവൻ ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർത്ഥന.

1 ഞാൻ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു;

ഞാൻ ഉച്ചത്തിൽ യഹോവയോടു യാചിക്കുന്നു.

2 അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു;

എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു.

3 എന്റെ ആത്മാവു എന്റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോൾ

നീ എന്റെ പാതയെ അറിയുന്നു.

ഞാൻ നടക്കുന്ന പാതയിൽ അവർ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു.

4 വലത്തോട്ടു നോക്കി കാണേണമേ;

എന്നെ അറിയുന്നവൻ ആരുമില്ലല്ലോ.

ശരണം എനിക്കു പോയ്പോയിരിക്കുന്നു;

എന്റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല.

5 യഹോവേ, ഞാൻ നിന്നോടു നിലവിളിച്ചു;

നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു

എന്റെ ഓഹരിയും ആകുന്നു എന്നു ഞാൻ പറഞ്ഞു.

6 എന്റെ നിലവിളിക്കു ചെവി തരേണമേ.

ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു;

എന്നെ ഉപദ്രവിക്കുന്നവർ എന്നിലും ബലവാന്മാരാകയാൽ

അവരുടെ കയ്യിൽനിന്നു എന്നെ വിടുവിക്കേണമേ.

7 ഞാൻ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യേണ്ടതിന്നു

എന്റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ;

നീ എന്നോടു ഉപകാരം ചെയ്തിരിക്കയാൽ

നീതിമാന്മാർ എന്റെ ചുറ്റം വന്നുകൂടും.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-