Publicidade

Salmos 92

ശബത്ത് നാൾക്കുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം.

1 യഹോവെക്കു സ്തോത്രം ചെയ്യുന്നതും

അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും

2 പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും

ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും

3 രാവിലെ നിന്റെ ദയയേയും

രാത്രിതോറും നിന്റെ വിശ്വസ്തതയേയും വർണ്ണിക്കുന്നതും നല്ലതു.

4 യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു;

ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.

5 യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര വലിയവയാകുന്നു;

നിന്റെ വിചാരങ്ങൾ അത്യന്തം അഗാധമായവ തന്നേ.

6 മൃഗപ്രായനായ മനുഷ്യൻ അതു അറിയുന്നില്ല;

മൂഢൻ അതു ഗ്രഹിക്കുന്നതുമില്ല.

7 ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും

നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും

എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.

8 നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.

9 യഹോവേ, ഇതാ, നിന്റെ ശത്രുക്കൾ, ഇതാ, നിന്റെ ശത്രുക്കൾ നശിച്ചുപോകുന്നു;

നീതികേടു പ്രവർത്തിക്കുന്ന ഏവരും ചിതറിപ്പോകും.

10 എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയർത്തും;

പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.

11 എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും

എന്റെ ചെവി എന്നോടു എതിർക്കുന്ന ദുഷ്കർമ്മികളെക്കുറിച്ചു കേട്ടും രസിക്കും.

12 നീതിമാൻ പനപോലെ തഴെക്കും;

ലെബാനോനിലെ ദേവദാരുപോലെ വളരും.

13 യഹോവയുടെ ആലയത്തിൽ നടുതലയായവർ

നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും.

14 വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും;

അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.

15 യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നേ.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-15_21-32-39-