Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 100

ഒരു സ്തോത്രസങ്കീർത്തനം.

1 സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ.

2 സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ;

സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.

3 യഹോവ തന്നേ ദൈവം എന്നറിവിൻ;

അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു;

അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.

4 അവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ;

അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.

5 100:5 1. ദിനവൃത്താന്തം 16:34; 2. ദിനവൃത്താന്തം 5:13; 7:3; എസ്രാ 3:11; സങ്കീർത്തനങ്ങൾ 106:1; 107:1; 118:1; 136:1; യിരെമ്യാവു 33:11 യഹോവ നല്ലവനല്ലോ,

അവന്റെ ദയ എന്നേക്കുമുള്ളതു;

അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.