Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 125

ആരോഹണഗീതം.

1 യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ

എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു.

2 പർവ്വതങ്ങൾ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു;

യഹോവ ഇന്നുമുതൽ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.

3 നീതിമാന്മാർ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു

ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല.

4 യഹോവേ, ഗുണവാന്മാർക്കും

ഹൃദയപരമാർത്ഥികൾക്കും നന്മ ചെയ്യേണമേ.

5 എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ

യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ.

യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.