Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 131

ദാവീദിന്റെ ഒരു ആരോഹണഗീതം.

1 യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചിരിക്കുന്നില്ല;

ഞാൻ നിഗളിച്ചുനടക്കുന്നില്ല;

എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും

അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.

2 ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു;

തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ

എന്റെ പ്രാണൻ എന്റെ അടുക്കൽ

മുലകുടി മാറിയതുപോലെ ആകുന്നു.

3 യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും

യഹോവയിൽ പ്രത്യാശ വെച്ചുകൊൾക.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.