Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 133:1-3

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു

എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

2 അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു,

അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി

അവന്റെ തലയിലെ വിശേഷതൈലം പോലെയും

3 സീയോൻ പർവ്വതത്തിൽ പെയ്യുന്ന ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;

അവിടെയല്ലോ യഹോവ അനുഗ്രഹവും

ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നത്

    എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!

    2 അത്, വസ്ത്രത്തിന്‍റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന അഹരോന്‍റെ താടിയിലേക്ക്,

    ഒഴുകുന്ന അവന്‍റെ തലയിലെ വിശേഷതൈലം പോലെയും

    3 സീയോൻ പർവ്വതത്തിൽ പെയ്യുന്ന

    ഹെർമ്മോന്യമഞ്ഞുപോലെയും ആകുന്നു;

    അവിടെയല്ലയോ യഹോവ തന്‍റെ അനുഗ്രഹവും

    ശാശ്വതമായ ജീവനും കല്പിച്ചിരിക്കുന്നത്.

  2. OMCV Versão Contemporânea Aberta em Malaiala

    1 കണ്ടാലും, സഹോദരങ്ങൾ ഐക്യത്തോടെ വസിക്കുന്നത്

    എത്ര മനോഹരവും ആനന്ദകരവുമാകുന്നു!

    2 അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്,

    താടിയിലേക്ക് ഒഴുകുന്ന,

    അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി,

    അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്.

    3 അതു സീയോൻപർവതത്തിൽ പതിക്കുന്ന

    ഹെർമോൻ ഹിമകണംപോലെയാണ്.

    യഹോവ തന്റെ അനുഗ്രഹവും

    ശാശ്വതജീവനും വർഷിക്കുന്നത് അവിടെയാണല്ലോ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.