Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 136

1 136:1 1. ദിനവൃത്താന്തം 16:34; 2. ദിനവൃത്താന്തം 5:13; 7:3; എസ്രാ 3:11; സങ്കീർത്തനങ്ങൾ 100:5; 106:1; 107:1; 118:1; യിരെമ്യാവു 33:11 യഹോവെക്കു സ്തോത്രം ചെയ്‌വിൻ;

അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

2 ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;

അവന്റെ ദയ എന്നേക്കുമുള്ളതു.

3 കർത്താധികർത്താവിന്നു സ്തോത്രം ചെയ്‌വിൻ;

അവന്റെ ദയ എന്നേക്കുമുള്ളതു.

4 ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

5 136:5 ഉല്പത്തി 1:1 ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

6 136:6 ഉല്പത്തി 1:2 ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

7 136:7 ഉല്പത്തി 1:16 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

8 പകൽ വാഴുവാൻ സൂര്യനെയും -

അവന്റെ ദയ എന്നേക്കുമുള്ളതു.

9 രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

10 136:10 പുറപ്പാടു 12:29 മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

11 136:11 പുറപ്പാടു 12:51 അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

12 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ-

അവന്റെ ദയ എന്നേക്കുമുള്ളതു.

13 136:13 പുറപ്പാടു 14:21-29 ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

14 അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

15 ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

16 തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

17 മഹാരാജാക്കന്മാരെ സംഹരിച്ചവന്നു ‒ അവന്റെ ദയ എന്നേക്കുമുള്ളതു.

18 ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

19 136:19 സംഖ്യാപുസ്തകം 21:21-30 അമോര്യരുടെ രാജാവായ സീഹോനെയും -

അവന്റെ ദയ എന്നേക്കുമുള്ളതു.

20 136:20 സംഖ്യാപുസ്തകം 21:31-35 ബാശാൻ രാജാവായ ഓഗിനെയും -

അവന്റെ ദയ എന്നേക്കുമുള്ളതു.

21 അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -

അവന്റെ ദയ എന്നേക്കുമുള്ളതു.

22 തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -

അവന്റെ ദയ എന്നേക്കുമുള്ളതു.

23 നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

24 നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

25 സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -

അവന്റെ ദയ എന്നേക്കുമുള്ളതു.

26 സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ;

അവന്റെ ദയ എന്നേക്കുമുള്ളതു.

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.