7 പീഡിതന്മാർക്കു അവൻ ന്യായം പാലിച്ചു കൊടുക്കുന്നു;
വിശപ്പുള്ളവർക്കു അവൻ ആഹാരം നല്കുന്നു;
യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
8 യഹോവ കുരുടന്മാർക്കു കാഴ്ച കൊടുക്കുന്നു;
യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിർത്തുന്നു;
യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
9 യഹോവ പരദേശികളെ പരിപാലിക്കുന്നു;
അവൻ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു;
എന്നാൽ ദുഷ്ടന്മാരുടെ വഴി അവൻ മറിച്ചുകളയുന്നു.