Publicidade

Salmos 148

1 യഹോവയെ സ്തുതിപ്പിൻ;

സ്വർഗ്ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ;

ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ.

2 അവന്റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ;

അവന്റെ സർവ്വസൈന്യവുമേ, അവനെ സ്തുതിപ്പിൻ;

3 സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിൻ;

പ്രകാശമുള്ള സകല നക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിൻ.

4 സ്വർഗ്ഗാധിസ്വർഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും

ആയുള്ളോവേ, അവനെ സ്തുതിപ്പിൻ.

5 അവൻ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ

അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.

6 അവൻ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി;

ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.

7 തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ,

ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ.

8 തീയും കല്മഴയും ഹിമവും ആവിയും,

അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,

9 പർവ്വതങ്ങളും സകലകുന്നുകളും,

ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,

10 മൃഗങ്ങളും സകലകന്നുകാലികളും,

ഇഴജന്തുക്കളും പറവജാതികളും,

11 ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും,

ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,

12 യുവാക്കളും യുവതികളും,

വൃദ്ധന്മാരും ബാലന്മാരും,

13 ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ;

അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു.

അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-20_17-16-08-