Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 23:1-3,5

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

1 യഹോവ എന്റെ ഇടയനാകുന്നു;

എനിക്കു മുട്ടുണ്ടാകയില്ല.

2 23:2 വെളിപ്പാടു 7:17 പച്ചയായ പുല്പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു;

സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.

3 എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു;

തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.

5 എന്റെ ശത്രുക്കൾ കാൺകെ നീ എനിക്കു വിരുന്നൊരുക്കുന്നു;

എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു;

എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    1 യഹോവ എന്‍റെ ഇടയനാകുന്നു;

    എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.

    2 പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു;

    സ്വച്ഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു.

    3 അവിടുന്ന് എന്‍റെ പ്രാണനെ തണുപ്പിക്കുന്നു;

    തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.

    5 എന്‍റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു;

    എന്‍റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു;

    എന്‍റെ പാനപാത്രം നിറഞ്ഞ് കവിയുന്നു23:5 എന്‍റെ പാനപാത്രം നിറഞ്ഞ് കവിയുന്നു ലൂക്കോസ് 7:46 നോക്കുക.

  2. OMCV Versão Contemporânea Aberta em Malaiala

    1 യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.

    2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു,

    പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,

    3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു.

    തിരുനാമംനിമിത്തം

    എന്നെ നീതിപാതകളിൽ നടത്തുന്നു.

    5 എന്റെ ശത്രുക്കളുടെമുമ്പിൽ,

    അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു.

    എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു;

    എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.