26 നീ ദണ്ഡിപ്പിച്ചവനെ അവർ ഉപദ്രവിക്കുന്നു;
നീ മുറിവേല്പിച്ചവരുടെ വേദനയെ അവർ വിവരിക്കുന്നു.
27 അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ;
നിന്റെ നീതിയെ അവർ പ്രാപിക്കരുതേ.
28 69:28 പുറപ്പാടു 32:32; വെളിപ്പാടു 3:5; 13:8; 17:8 ജീവന്റെ പുസ്തകത്തിൽനിന്നു അവരെ മായിച്ചുകളയേണമേ;
നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.