1 എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ;
എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ.
2 78:2 മത്തായി 13:35 ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും;
പുരാതനകടങ്കഥകളെ ഞാൻ പറയും.
3 നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു;
നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു.
4 നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ
വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും
അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
5 അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു;
യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു;
നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.
6 വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ,
അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും
7 അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും
ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ
അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
8 തങ്ങളുടെ പിതാക്കന്മാരെപോലെ
ശാഠ്യവും മത്സരവും ഉള്ള തലമുറയായി
ഹൃദയത്തെ സ്ഥിരമാക്കാതെ
ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.