70 78:70 1. ശമൂവേൽ 16:11,12; 2. ശമൂവേൽ 7:8; 1. ദിനവൃത്താന്തം 17:7 അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു;
ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി.
71 തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും
മേയിക്കേണ്ടതിന്നു അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.
72 അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു;
കൈമിടുക്കോടെ അവരെ നടത്തി.