Publicidade

Salmos 103

1 എൻ മനമേ, യഹോവയെ വാഴ്ത്തുക;

എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.

2 എൻ മനമേ, യഹോവയെ വാഴ്ത്തുക;

അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.

3 അവൻ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു;

നിന്റെ സകലരോഗങ്ങളെയും സൗഖ്യമാക്കുന്നു;

4 അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു;

അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.

Veja também

Publicidade
Bíblia Online Bíblia Online

Bíblia Online • Versão: 2026-06-20_17-16-08-