15 മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു;
വയലിലെ പൂപോലെ അവൻ പൂക്കുന്നു.
16 കാറ്റു അതിന്മേൽ അടിക്കുമ്പോൾ അതു ഇല്ലാതെപോകുന്നു;
അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.
17 യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാർക്കും
അവന്റെ നീതി മക്കളുടെ മക്കൾക്കും ഉണ്ടാകും.
18 അവന്റെ നിയമത്തെ പ്രമാണിക്കുന്നവർക്കും
അവന്റെ കല്പനകളെ ഓർത്തു ആചരിക്കുന്നവർക്കും തന്നേ.