Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 3:1-6

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!

എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു.

2 അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു

എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.

3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും

എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.

4 ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു;

അവൻതന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.

5 ഞാൻ കിടന്നുറങ്ങി;

യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.

6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന

ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    1 യഹോവേ, എന്‍റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു!

    എന്നോട് എതിർക്കുന്നവർ അനേകം പേർ ആകുന്നു.

    2 "അവന് ദൈവത്തിങ്കൽ നിന്ന് സഹായമില്ല3:2 ദൈവത്തിങ്കൽ നിന്ന് സഹായമില്ല ദൈവത്തിങ്കൽ രക്ഷയില്ല" എന്നു

    എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ

    3 യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും

    എന്‍റെ മഹത്വവും എന്‍റെ തല ഉയർത്തുന്നവനും ആകുന്നു.

    4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു;

    അവിടുന്ന് തന്‍റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.

    5 ഞാൻ കിടന്നുറങ്ങി;

    യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.

    6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന

    ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.

  2. OMCV Versão Contemporânea Aberta em Malaiala

    1 യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം;

    എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു.

    2 "ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല," എന്ന്

    അനേകർ എന്നെക്കുറിച്ചു പറയുന്നു. സേലാ.3:2 ഈ വാക്കിനുള്ള എബ്രായപദത്തിന്റെ അർഥം വ്യക്തമല്ല. സങ്കീർത്തനങ്ങളിൽ ഈ പദം പല ആവർത്തി വരുന്നു; ഗാനസംബന്ധിയായ ഒരു പദം ആയിരിക്കാം ഇത്.

    3 എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച,

    അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും3:3 ഉയർത്തുന്നത്, വിവക്ഷിക്കുന്നത് വിജയംനൽകുന്നത് അങ്ങാണ്.

    4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു,

    അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. സേലാ.

    5 ഞാൻ കിടന്നുറങ്ങുന്നു;

    യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.

    6 എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന

    പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.