3 യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക;
ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക.
യഹോവയിൽ തന്നേ രസിച്ചുകൊൾക;
7 യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക;
കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
11 37:11 മത്തായി 5:5 എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും;
സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
25 ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു;
നീതിമാൻ തുണയില്ലാതിരിക്കുന്നതും
അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.