Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 66:1-4

MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

1 സർവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ;

2 അവന്റെ നാമത്തിന്റെ മഹത്വം കീർത്തിപ്പിൻ;

അവന്റെ സ്തുതി മഹത്വീകരിപ്പിൻ.

3 നിന്റെ പ്രവൃത്തികൾ എത്ര ഭയങ്കരം;

നിന്റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും;

4 സർവ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും;

അവർ നിന്റെ നാമത്തിന്നു കീർത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിൻ. സേലാ.

Em outras traduções

  1. IRVMAL Indian Revised Version (IRV) - Malayalam

    1 സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ;

    2 ദൈവനാമത്തിന്‍റെ മഹത്വം കീർത്തിക്കുവിൻ;

    അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ.

    3 "അങ്ങേയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം;

    അങ്ങേയുടെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ അങ്ങേക്ക് കീഴടങ്ങും;

    4 സർവ്വഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും;

    അവർ തിരുനാമത്തിന് കീർത്തനം പാടും" എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. സേലാ.

  2. OMCV Versão Contemporânea Aberta em Malaiala

    1 സർവഭൂമിയുമേ, ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുക!

    2 അവിടത്തെ നാമത്തിന്റെ മഹത്ത്വം ആലപിക്കുക;

    അവിടത്തെ സ്തുതി തേജസ്സേറിയതാക്കുക.

    3 ദൈവത്തോടു പറയുക: "അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം!

    അവിടത്തെ ശക്തി അതിമഹത്തായതാണ്

    അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു.

    4 സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു;

    അവർ അവിടത്തേക്ക് സ്തുതിപാടുന്നു,

    അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു." സേലാ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.