12 78:12 പുറപ്പാടു 7:8—12:32 അവൻ മിസ്രയീംദേശത്തു, സോവാൻ വയലിൽവെച്ചു
അവരുടെ പിതാക്കന്മാർ കാൺകെ, അത്ഭുതം പ്രവർത്തിച്ചു.
13 78:13 പുറപ്പാടു 14:21,22 അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽകൂടി അവരെ കടത്തി;
അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി.
14 78:14 പുറപ്പാടു 13:21,22 പകൽസമയത്തു അവൻ മേഘംകൊണ്ടും
രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
15 അവൻ മരുഭൂമിയിൽ പാറകളെ പിളർന്നു
ആഴികളാൽ എന്നപോലെ അവർക്കു ധാരാളം കുടിപ്പാൻ കൊടുത്തു.
16 78:16 പുറപ്പാടു 17:1-7; സംഖ്യാപുസ്തകം 20:2-13 പാറയിൽനിന്നു അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു;
വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.