വിടുതലിനുവേണ്ടിയുള്ള പ്രാര്‍ത്ഥന
1 യഹോവേ, എത്രത്തോളം അവിടുന്ന് എന്നെ മറന്നുകൊണ്ടിരിക്കും?
എത്രത്തോളം തിരുമുഖം ഞാൻ കാണാത്തവിധം മറയ്ക്കും?
2 എത്രത്തോളം ഞാൻ എന്റെ ഉള്ളിൽ ചിന്താകുലനായി
എന്റെ ഹൃദയത്തിൽ ദിനംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും?
എത്രത്തോളം എന്റെ ശത്രു എന്റെ മേൽ ഉയർന്നിരിക്കും?