സ്തോത്രവും പ്രാർത്ഥനയും
1 ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു;
കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
2 നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി;
എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി,
എന്റെ ചുവടുകളെ സ്ഥിരമാക്കി.
3 അവിടുന്ന് എന്റെ വായിൽ ഒരു പുതിയ പാട്ട് തന്നു,
നമ്മുടെ ദൈവത്തിന് സ്തുതി തന്നെ;
പലരും അത് കണ്ടു ഭയപ്പെട്ട്
യഹോവയിൽ ആശ്രയിക്കും.
17 ഞാൻ എളിയവനും ദരിദ്രനും ആകുന്നു;
എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു;
അവിടുന്ന് തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു;
എന്റെ ദൈവമേ, താമസിക്കരുതേ.