Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 51:1,2,10,17

IRVMAL Indian Revised Version (IRV) - Malayalam

പാപക്ഷമയ്ക്കുവേണ്ടിയുള്ള പ്രാർത്ഥന

1 ദൈവമേ, അങ്ങേയുടെ ദയയ്ക്കു തക്കവണ്ണം എന്നോട് കൃപയുണ്ടാകേണമേ;

അങ്ങേയുടെ ബഹുവിധമായ കാരുണ്യപ്രകാരം

എന്‍റെ ലംഘനങ്ങൾ മായിച്ചുകളയേണമേ.

2 എന്നെ നന്നായി കഴുകി എന്‍റെ അകൃത്യം പോക്കേണമേ;

എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.

10 ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച്

സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കേണമേ.

17 ദൈവത്തിന് പ്രസാദകരമയിരിക്കുന്ന ഹനനയാഗങ്ങൾ51:17 ദൈവത്തിന് പ്രസാദകരമയിരിക്കുന്ന ഹനനയാഗങ്ങൾ ദൈവമേ, എന്‍റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സല്ലയോ?

തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, അവിടുന്ന് നിരസിക്കുകയില്ല.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    1 ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ;

    നിന്റെ കരുണയുടെ ബഹുത്വപ്രകാരം

    എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.

    2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ;

    എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.

    10 ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു

    സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.

    17 ദൈവത്തിന്റെ ഹനനയാഗങ്ങൾ തകർന്നിരിക്കുന്ന മനസ്സു;

    തകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.

  2. OMCV Versão Contemporânea Aberta em Malaiala

    1 ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ,

    അടിയനോടു കരുണയുണ്ടാകണമേ;

    അങ്ങയുടെ മഹാകാരുണ്യംനിമിത്തം

    എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.

    2 എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ്

    എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ.

    10 ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ,

    അചഞ്ചലമായ ഒരാത്മാവിനെ എന്നിൽ പുതുക്കണമേ.

    17 ദൈവത്തിന് ഹിതകരമായ യാഗം തകർന്ന മനസ്സല്ലോ;

    പശ്ചാത്താപത്താൽ തകർന്ന ഹൃദയത്തെ

    ദൈവമേ, അവിടന്നൊരിക്കലും നിരസിക്കുകയില്ലല്ലോ.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.