ദൈവത്തിൽ മാത്രം ആശ്രയിക്കുന്ന ഗാനം
1 എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു;
എന്റെ രക്ഷ ദൈവത്തിൽനിന്ന് വരുന്നു.
5 എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക;
എന്റെ പ്രത്യാശ കർത്താവിൽനിന്ന് വരുന്നു.
8 ജനമേ, എല്ലാകാലത്തും ദൈവത്തിൽ ആശ്രയിക്കുവിൻ;
നിങ്ങളുടെ ഹൃദയം അവിടുത്തെ തിരുമുമ്പിൽ പകരുവിൻ;
ദൈവം നമുക്ക് സങ്കേതമാകുന്നു. സേലാ.