26 അങ്ങ് ദണ്ഡിപ്പിച്ചവനെ അവർ വീണ്ടും ഉപദ്രവിക്കുന്നു;
അവിടുന്ന് മുറിവേല്പിച്ചവരുടെ വേദന അവർ വിവരിക്കുന്നു.
27 അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടേണമേ;
അങ്ങേയുടെ നീതി അവർ പ്രാപിക്കരുതേ.
28 ജീവന്റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയേണമേ;
നീതിമാന്മാരോടുകൂടി അവരെ എഴുതരുതേ.