Pular para o conteúdo
Publicidade

സങ്കീർത്തനങ്ങൾ 90:1,13,14

IRVMAL Indian Revised Version (IRV) - Malayalam

നിത്യനായ ദൈവം

1 കർത്താവേ, അവിടുന്ന് തലമുറതലമുറയായി

ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;

13 യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം?

അടിയങ്ങളോട് സഹതാപം തോന്നേണമേ.

14 കാലത്ത് തന്നെ ഞങ്ങളെ അവിടുത്തെ ദയകൊണ്ട് തൃപ്തരാക്കേണമേ;

എന്നാൽ ഞങ്ങളുടെ ആയുഷ്കാലമെല്ലാം ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.

Em outras traduções

  1. MAL Bíblia Sagrada Malaiala 1910 - Revisada (Escrita Contemporânea)

    1 കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;

    13 യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം?

    അടിയങ്ങളോടു സഹതാപം തോന്നേണമേ.

    14 കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ;

    എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.

  2. OMCV Versão Contemporânea Aberta em Malaiala

    1 കർത്താവേ, തലമുറതലമുറയായി

    അവിടന്ന് ഞങ്ങളുടെ നിവാസസ്ഥാനമായിരിക്കുന്നു.

    13 യഹോവേ, കനിയണമേ! അങ്ങ് എത്രത്തോളം താമസിക്കും?

    അവിടത്തെ സേവകരോട് കനിവു തോന്നണമേ.

    14 അവിടത്തെ അചഞ്ചലസ്നേഹത്താൽ ഓരോ പ്രഭാതവും ഞങ്ങൾക്കു തൃപ്തികരമാക്കണമേ,

    അപ്പോൾ എല്ലാ ദിവസവും ഞങ്ങൾക്ക് ആനന്ദഗാനങ്ങൾ ആലപിച്ച് ആഹ്ലാദിക്കാൻ കഴിയും.

Direitos das traduções citadas

Estes versículos te tocaram? Ore agora!

+581 estão orando agora.

Junte-se à corrente de oração.